ചെന്നൈ: പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജോസ് ആലുക്കാസ് സ്ത്രീകളുടെ ജീവിതത്തിലെ പുതിയ തുടക്കങ്ങളെയും അതിജീവനത്തെയും ആസ്പദമാക്കി ‘സെക്കൻഡ് സൺറൈസസ്’ എന്ന പേരിൽ പോഡ്കാസ്റ്റ് പരമ്പര ആരംഭിച്ചു. ചലച്ചിത്ര പ്രതിഭ സുഹാസിനി മണിരത്നം അവതാരകയാകുന്ന ഈ ആറ് എപ്പിസോഡ് പരമ്പര, പുനർവിവാഹത്തിലൂടെയോ പുതിയ കൂട്ടുകെട്ടുകളിലൂടെയോ ജീവിതം തിരിച്ചുപിടിച്ച സ്ത്രീകളുടെ ധീരമായ കഥകളാണ് പങ്കുവെക്കുന്നത്.
ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ പലപ്പോഴും തുറന്നുസംസാരിക്കാൻ മടിക്കുന്ന പുനർവിവാഹം തുടങ്ങിയ വിഷയങ്ങളെ അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയാണ് ഈ സംരംഭം.
നടിയും ഗായികയുമായ മംമ്ത മോഹൻദാസാണ് പരമ്പരയിലെ ആദ്യ അതിഥി. ......
വാഷിംഗ്ടൺ: ആണവ പദ്ധതികൾ നിർത്തിവയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ഇറാൻ വഴങ്ങാത്ത പക്ഷം ശക്തമായ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ......

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്.
അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജല ഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.
ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. ......
മിലാൻ–കോർട്ടിന: ശൈത്യകാല ഒളിമ്പിക്സിന്റെ തുടക്കത്തിൽ തന്നെ അസാധാരണ പ്രതിസന്ധി. ഗെയിംസ് വില്ലേജിൽ അത്ലറ്റുകൾക്കായി സൗജന്യമായി വിതരണം ചെയ്തിരുന്ന 10,000 ഗർഭനിരോധന ഉറ പാക്കറ്റുകൾ മൂന്ന് ദിവസത്തിനകം തീർന്നു. ......
ഭോപ്പാൽ: യുവതിയെ കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.......
കേരളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. നടി രേഖ എന്ന് പറഞ്ഞാൽ ഒരുപക്ഷേ മനസിലാകാത്തവരുണ്ടാകാം എങ്കിലും, പരസ്പരം സീരിയലിലെ പത്മാവതിയെ മലയാളികൾ പെട്ടെന്ന് തിരിച്ചറിയും. ......
പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ പ്രവാസീസ് ആന്റ് റിട്ടേണീസ് കോ-ഓർഡിനേഷൻ
കൗൺസിലി (എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ) ന്റെ ദേശീയ കൗൺസിലിന്റേയും പ്രവാസി പെൻഷൻകാരുടെ ഏക സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കൗൺസിലിന്റേയും
തെരഞ്ഞെടുപ്പുകൾ ഫെബ്രുവരി 14-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2-30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. ......
തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് ചെങ്കൊടിയും മഞ്ഞപ്പട്ടും പോലെ സുപരിചിതമായ പുതിയൊരു പദപ്രയോഗം കൂടി കോൺഗ്രസ് സംഭാവന ചെയ്തിരിക്കുന്നു— 'സ്നേഹത്തള്ളൽ'. സ്നേഹം കൂടിയിട്ട് സഹിക്കാനാവാതെ വരുമ്പോൾ പരസ്പരം ഒന്ന് തള്ളുന്ന ഈ വിദ്യയ്ക്ക് പേരിട്ടത് മറ്റാരുമല്ല, പ്രതിപക്ഷ നേതാവ് വി.ഡി. ......
കൊച്ചി:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിലനിൽക്കുന്ന കടുത്ത ജാതിവിവേചനത്തിനും ഉദ്യോഗസ്ഥ-യൂണിയൻ പീഡനങ്ങൾക്കുമെതിരെ പ്രതിഷേധമുയർത്തി പട്ടികജാതിക്കാരനായ ശാന്തിക്കാരൻ ജോലി രാജിവെച്ചു. പറവൂർ ഗ്രൂപ്പിലെ വാതുറക്കാവ് ഭഗവതി ക്ഷേത്ര പൂജാരി പി.ആർ. ......
ന്യൂഡൽഹി: ജഡ്ജിമാർ തങ്ങൾ പൂർണ്ണതയുള്ളവരാണെന്ന് നടിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേതൃത്വത്തിന് തിരിച്ചടിയാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ന്യൂഡൽഹിയിൽ നടന്ന പതിനൊന്നാമത് കോമൺവെൽത്ത് ജുഡീഷ്യൽ എഡ്യൂക്കേറ്റേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനയവും നിരന്തരമായ പഠനവുമാണ് ഒരു ജഡ്ജിക്ക് ഉണ്ടാകേണ്ട അടിസ്ഥാന ഗുണങ്ങളെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.
മാറ്റങ്ങൾ ഉൾക്കൊള്ളുന്ന നീതിന്യായ വ്യവസ്ഥ
അപൂർണ്ണത അംഗീകരിക്കുക: ജഡ്ജിമാർ നിയമനത്തോടെ തന്നെ എല്ലാം തികഞ്ഞവരായി മാറുന്നു എന്ന ധാരണ തെറ്റാണ്. ......